ഒളിംപിക്‌സിലും ലോകചാമ്പ്യന്‍ഷിപ്പുകളിലും ലോകകപ്പുകളിലുമെല്ലാം മിന്നുന്ന പ്രകടനം പുറത്തെടുക്കുന്ന എത്രയോ താരങ്ങളുണ്ട്. ഓര്‍ത്തുവയ്ക്കാന്‍ സാധിക്കുന്ന എത്രയോ പ്രകടനങ്ങളുണ്ട്. ഇത്കണ്ട് തങ്ങള്‍ക്കും ഇതുപോലെ സാധിച്ചെങ്കില്‍ എന്ന് ആഗ്രഹിക്കുന്ന, കഴിവുള്ള ഒരുപാട് കുട്ടികള്‍ നമുക്ക് ചുറ്റിലുമുണ്ട്. എന്നാല്‍ അവരില്‍ വളരെ കുറച്ച് പേര്‍ മാത്രമാണ് പിന്നീട് മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നത്. ഇവിടെ ഒരു ചോദ്യം പ്രസക്തമാണ്. ഒരു കായികതാരം ജനിക്കുകയാണോ അതോ സൃഷ്ടിക്കപ്പെടുകയാണോ? രണ്ടുമാകാം. ഓടാനും ചാടാനും അറിയാത്തവരായി ആരുമില്ല. അപ്പോള്‍ സ്വാഭാവികമായി നമ്മുടെ ഉള്ളിലെല്ലാം ഒരു കായികതാരമുണ്ട്. ചിലരില്‍ പ്രതിഭ കൂടുമെന്നു […]
The post കായികരംഗത്തേക്ക് കുട്ടികളെ ഒരുക്കാന്‍ ഒരു കൈപ്പുസ്തകം appeared first on DC Books.