സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ നിശാഗന്ധി സംഗീത പുരസ്‌കാരം സംഗീതചക്രവര്‍ത്തി ഇളയരാജയ്ക്ക്. ഭാരത ചലച്ചിത്ര സംഗീത രംഗത്തിനു നല്‍കിയ സംഭാവനകള്‍ക്കും സംഗീതമികവിനുമാണു പുരസ്‌കാരം. ടൂറിസം മന്ത്രി എ.പി. അനില്‍കുമാറാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. 1,50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണു പുരസ്‌കാരം. സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന എട്ടുദിവസത്തെ നിശാഗന്ധി നൃത്തസംഗീതോത്സവത്തോടനുബന്ധിച്ച് ജനുവരി 20ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുരസ്‌കാരം സമ്മാനിക്കും.
The post നിശാഗന്ധി സംഗീത പുരസ്‌കാരം ഇളയരാജയ്ക്ക് appeared first on DC Books.