പഞ്ചാബിലെ പത്താന്‍കോട്ടില്‍ വ്യോമസേനാ കേന്ദ്രത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സൈനികരും നാല് തീവ്രവാദികളും കൊല്ലപ്പെട്ടു. ശനിയാഴ്ച പുലര്‍ച്ചെ മൂന്നരക്കുണ്ടായ ആക്രമണത്തില്‍ ആറു തീവ്രവാദികള്‍ പങ്കെടുത്തു എന്നാണ് വിവരം. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. തീവ്രവാദികളെ നേരിടാന്‍ എന്‍.എസ്.ജിയുടെ സഹായം തേടിയിട്ടുണ്ട്. പുതുവര്‍ഷത്തില്‍ ഇവിടെ ഭീകരാക്രമണം ഉണ്ടാകാന്‍ സാധ്യതയുള്ളതായി രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പു നല്‍കിയിരുന്നു. സൈന്യവും വ്യോമസേനയും പൊലീസും സംയുക്തമായാണ് ഓപറേഷനില്‍ പങ്കെടുക്കുന്നത്. എയര്‍ബേസിലെ ഒരു കെട്ടിടം തീവ്രവാദികള്‍ കയ്യടക്കിയതായി സൂചനയുണ്ട്. ആക്രമണത്തെത്തുടര്‍ന്ന് പത്താന്‍കോട്ട് എയര്‍ബേസിന് ചുറ്റുമുള്ള പ്രദേശങ്ങളെല്ലാം അടച്ചിട്ടു. […]
The post പഞ്ചാബില്‍ ഭീകരാക്രമണം; രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു appeared first on DC Books.