ആദ്യ ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ച കൃതിയാണ് ജി ശങ്കരക്കുറുപ്പിന്റെ ഓടക്കുഴല്‍. അദ്ദേഹത്തിന്റെ പ്രസിദ്ധമായ കവിതാസമാഹാരങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത 60 കവിതകളാണ് പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. പുഷ്പഗീതം, സന്ധ്യാതാരം, വൃന്ദാവനം, കുയില്‍, കാട്ടുമുല്ല, സൂര്യകാന്തി, ഇന്നു ഞാന്‍ നാളെ നീ, വിശ്വഹൃദയം, സാഗരഗീതം തുടങ്ങി മികച്ച കവിതകളാല്‍ സമ്പന്നമാണ് ഈ സമാഹാരം. പ്രകൃതിസ്‌നേഹിയും ദേശസ്‌നേഹിയും മിസ്റ്റിക്കും വിപ്ലവകാരിയും ഇന്റര്‍നാഷണലിസ്റ്റുമെല്ലാമാണ് ജി ശങ്കരക്കുറുപ്പെന്ന് അദ്ദേഹത്തിന്റെ കവിതകള്‍ കാട്ടിത്തരുന്നു. ദിവ്യാനുഭൂതിയുടെ പാരാവാരമാണ് ഓടക്കുഴലിലെ കവിതകള്‍. മാനുഷികമഹത്വത്തില്‍ വിജൃംഭിതവീര്യവാനാവുകയും സൗന്ദര്യബോധത്തെ മനുഷ്യജീവിതത്തിന്റെ മൃതസഞ്ജീവനിയായി വിശ്വസിക്കുകയും […]
The post പ്രഥമ ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ച കൃതി appeared first on DC Books.