പഞ്ചാബിലെ പത്താന്‍കോട്ടെ വ്യോമസേനാ താവളത്തിലെ ഭീകരാക്രമണം മൂന്നാം ദിവസവും തുടരുന്നു. ആക്രമണത്തില്‍ ഇതുവരെ ഏഴ് സൈനികരും നാലുഭീകരരും കൊല്ലപ്പെട്ടു. ശനിയഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരന്റെ മൃതദേഹത്തില്‍നിന്ന് സ്‌ഫോടകവസ്തു നീക്കംചെയ്യുന്നതിനിടെ ഉണ്ടായ പൊട്ടിത്തെറിയില്‍ മലയാളിയായ ലെഫ്റ്റനന്റ് കേണല്‍ കൊല്ലപ്പെട്ടു. നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് കമാന്‍ഡോ മണ്ണാര്‍ക്കാട് എളമ്പുലാശേരി സ്വദേശി നിരഞ്ജന്‍ കുമാര്‍ (32) ആണ് കൊല്ലപ്പെട്ടത്. സുരക്ഷാവിഭാഗങ്ങളും ഭീകരരും തമ്മില്‍ ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ തുടങ്ങിയ ഏറ്റുമുട്ടല്‍ തിങ്കളാഴ്ച പുലര്‍ച്ചയും തുടരുകയാണ്. സേനാതാവളത്തില്‍ ഒളിച്ചിരുന്ന് ആക്രമണം നടത്തിയ രണ്ടു […]
The post പത്താന്‍കോട്ട് ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്നു appeared first on DC Books.