അഫ്ഗാനിസ്താനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനുനേരെ ഭീകരാക്രമണം. വടക്കന്‍ അഫ്ഗാനിലെ പ്രധാന നഗരമായ മസാര്‍ ഇ ശരീഫ് നഗരത്തിലെ കോണ്‍സുലേറ്റിനുനേരെയാണ് ഞായറാഴ്ച രാത്രി ഒരുകൂട്ടം തോക്കുധാരികള്‍ ആക്രമണം അഴിച്ചുവിട്ടത്. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ സുരക്ഷിതരാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഭീകരര്‍ കോണ്‍സുലേറ്റിന്റെ മുറ്റത്തേക്ക് അതിക്രമിച്ചുകടക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് നഗരം സ്ഥിതിചെയ്യുന്ന ബല്‍ഖ് പ്രവിശ്യ ഗവര്‍ണറുടെ വക്താവ് പറഞ്ഞു. തങ്ങള്‍ ആക്രമിക്കപ്പെട്ടതായും പോരാട്ടം തുടരുന്നതായും ഇന്ത്യന്‍ കോണ്‍സുലേറ്റ് വൃത്തങ്ങളും സ്ഥിരീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി അഫ്ഗാനിസ്താന്‍ സന്ദര്‍ശിച്ചതിന് ഏതാനും ദിവസത്തിനുശേഷമാണ് ഇന്ത്യന്‍ കോണ്‍സുലേറ്റിനുനേരെ ആക്രമണമുണ്ടായിരിക്കുന്നത്. സംഭവത്തിന്റെ […]
The post അഫ്ഗാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനുനേരെ ഭീകരാക്രമണം appeared first on DC Books.