പത്താന്‍കോട്ട് വ്യോമസേനാതാവളത്തിലുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ നല്‍കിയ വിവരങ്ങള്‍ പരിശോധിക്കുമെന്ന് പാക്കിസ്താന്‍ വിദേശകാര്യ വക്താവ് പ്രസ്താവനയില്‍ അറിയിച്ചു. എന്നാല്‍, ഇന്ത്യയില്‍നിന്ന് എന്ത് വിവരങ്ങളാണ് ലഭിച്ചതെന്ന് പാക്കിസ്താന്‍ വെളിപ്പെടുത്തിയിട്ടില്ല. ഒരേ മേഖലയും പൊതുവായ ചരിത്രവും പങ്കിടുന്ന രാജ്യങ്ങളെന്ന നിലക്ക് ഇന്ത്യയും പാക്കിസ്താനും സംവാദപ്രക്രിയ തുടരണമെന്നും ഭീകരതയെ ചെറുക്കാന്‍ യോജിച്ച സമീപനമുണ്ടാകണമെന്നും പ്രസ്താവനയില്‍ പറയുന്നു. പത്താന്‍കോട്ട് ആക്രമണത്തിനുപിന്നില്‍ പാക്കിസ്താനുമായി ബന്ധമുള്ള ജെയ്‌ശെ മുഹമ്മദ് ആണെന്ന് ഇന്ത്യ കുറ്റപ്പെടുത്തിയതിനു പിന്നാലെയാണ് പാക്കിസ്താന്‍ പ്രസ്താവന പുറപ്പെടുവിച്ചത്. വ്യോമതാവളം ആക്രമിച്ച ഭീകരരുടെ മൊബൈല്‍ ഫോണ്‍ […]
The post ഇന്ത്യ നല്‍കിയ വിവരങ്ങള്‍ പരിശോധിക്കുമെന്ന് പാക്കിസ്താന്‍ appeared first on DC Books.