പത്താന്‍കോട്ട് വ്യോമസേനാതാവളം ആക്രമിച്ച ആറ് ഭീകരരെ 80 മണിക്കൂറിലധികം നീണ്ട സംയുക്ത സൈനികനീക്കത്തില്‍ വധിച്ചതായി പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ അറിയിച്ചു. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് ചില വീഴ്ചകളുണ്ടായെന്ന് തുറന്നുസമ്മതിച്ച പ്രതിരോധമന്ത്രി, ഭീകരര്‍ പാക്ക് നിര്‍മിത ആയുധങ്ങളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നു പറഞ്ഞു. വ്യോമസേനാതാവളം സന്ദര്‍ശിച്ചശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യോമസേനാ താവളത്തില്‍ ഒളിച്ചിരുന്ന രണ്ട് ഭീകരരെക്കൂടി വധിച്ചതോടെയാണ് ഏറ്റുമുട്ടല്‍ അവസാനിച്ചത്. നേരത്തെ നാല് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. ജനവാസകേന്ദ്രത്തിനടുത്തുള്ള കെട്ടിടത്തില്‍ ഒളിച്ചിരുന്ന രണ്ടു ഭീകരരെ വധിക്കാനുള്ള നീക്കമാണ് രണ്ടുദിവസമായി നടന്നത്. ഇവര്‍ […]
The post രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് വീഴ്ചകളുണ്ടായി; പ്രതിരോധമന്ത്രി appeared first on DC Books.