ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദ് അന്തരിച്ചു. 80 വയസായിരുന്നു. ഡല്‍ഹി എയിംസില്‍ ജനുവരി 7ന് രാവിലെ 7.20നായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഡിസംബര്‍ 24നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുഫ്തി മുഹമ്മദ് സയീദിന്റെ നേതൃത്വത്തില്‍ പി.ഡി.പി- ബി.ജെ.പി സഖ്യ സര്‍ക്കാര്‍ കഴിഞ്ഞ മാര്‍ച്ചിലാണ് അധികാരത്തിലെത്തിയത്. കോണ്‍ഗ്രസ് അംഗമായിരുന്ന മുഫ്തി മുഹമ്മദ് സയീദ് 1986ല്‍ രാജീവ് ഗാന്ധി മന്ത്രിസഭയില്‍ കേന്ദ്ര ടൂറിസം മന്ത്രിയായിരുന്നു. മീററ്റ് കലാപത്തില്‍ പാര്‍ട്ടിയുടെ നിലപാടില്‍ പ്രതിഷേധിച്ച് കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ച് പാര്‍ട്ടിവിട്ടു. […]
The post ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദ് അന്തരിച്ചു appeared first on DC Books.