മനസ്സിനെ ഉണര്‍ത്തുന്നതും ശുദ്ധീകരിക്കുന്നതും ആഹ്ലാദിപ്പിക്കുന്നതുമായ പുസ്തകങ്ങളാണ് ഓഷോ നല്‍കിയത്. അക്കൂട്ടത്തില്‍ ഉന്നത സ്ഥാനം അലങ്കരിക്കുന്നതാണ് ജലമെവിടെ ചന്ദ്രബിംബമെവിടെ ? എന്ന കൃതി. സെന്‍ കഥകളെ അധികരിച്ച് ഓഷോ നടത്തിയ പത്ത് പ്രഭാഷണങ്ങളാണ് പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. ഈ കൃതി അമൂല്യമായ ഒരു നിധിയാണ്. ഇത് നിങ്ങള്‍ക്കും ഓഷോയ്ക്കുമിടയിലെ ഒരു സംവാദമായിത്തീരാം. തന്റെ കരുണാമസൃണമായ വാക്കുകളില്‍ സെന്നിന്റെ അന്തസ്സത്തയെ ഓഷോ അതിന്റെ എല്ലാ സൗന്ദര്യത്തോടും നിഗൂഢതയോടും കൂടി വെളിപ്പെടുത്തിത്തരുന്നെന്ന് ആമുഖത്തില്‍ മാ യോഗ റാബിയ പറയുന്നു. പ്രഹരങ്ങളാലും ആഘാതങ്ങളാലും പൊട്ടിച്ചിരിയാലും നെയ്‌തെടുത്തിരിക്കുന്ന ജലമെവിടെ […]
The post ഓഷോയുടെ പത്ത് പ്രഭാഷണങ്ങള്‍ appeared first on DC Books.