തീവ്രവാദികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പാക്കിസ്ഥാനോട് അമേരിക്ക. വാക്കിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറാകണം. തീവ്രവാദത്തിനെതിരായ നടപടിയില്‍ ഒരു വിവേചനവുമുണ്ടാവില്ലെന്ന് പരസ്യവും രഹസ്യവുമായ സംഭാഷണങ്ങളില്‍ പാക്കിസ്ഥാന്‍ നല്‍കുന്ന ഉറപ്പ് പാലിക്കണമെന്ന് യു.എസ് വിദേശകാര്യവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. പത്താന്‍കോട്ട് ആക്രമണം അന്വേഷിക്കുമെന്നാണ് പാക്കിസ്ഥാന്‍ പറയുന്നത്. അതിനുള്ള സമയം പാക്കിസ്ഥാന് നല്‍കേണ്ടതാണ്. പാക്കിസ്ഥാന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളോടും അമേരിക്കക്ക് യോജിപ്പില്ലെന്നും പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഉദ്യോസ്ഥന്‍ പറഞ്ഞു. അമേരിക്ക പാക്കിസ്ഥാന് എഫ് 16 യുദ്ധവിമാനങ്ങള്‍ നല്‍കാനിരിക്കെയാണ് പത്താന്‍കോട്ടില്‍ ഭീകരാക്രമണം നടന്നത്. […]
The post പത്താന്‍കോട്ട് : പാക്കിസ്ഥാന്‍ വാക്ക് പാലിക്കണമെന്ന് അമേരിക്ക appeared first on DC Books.