പ്രമുഖ സംവിധായകന്‍ സത്യന്‍ അന്തിക്കാട് തന്റെ ഇഷ്ട വിഭവങ്ങളായ പുട്ടും കടലയും ഉണ്ടാക്കുന്ന തൃശൂര്‍ രുചി വായനക്കാര്‍ക്കായി പകര്‍ന്നു തരുന്നു. തൃശ്ശിവപേരൂരിന്റെ തനതുവിഭവവും സ്വാദുമായ ചിരട്ടപ്പുട്ടും കടലക്കറിയുമാണ് എന്റെയും പ്രിയ വിഭവം. ഒരു നല്ല പ്രഭാതഭക്ഷണമായാണ് പുട്ടു കരുതപ്പെടുന്നത്. മുളങ്കുറ്റികളിലും ചിരട്ടകളിലും തയ്യാറാക്കുന്ന പുട്ടുകള്‍ ഗ്രാമീണ ചായക്കടകളിലെ ചില്ലലമാരകളില്‍ ആവിപറത്തി ഇരിക്കുന്നത് തൃശൂരിലെ ഒരു സാധാരണ കാഴ്ചയാണ്. പുട്ടു തയ്യാറാക്കുന്ന വിധം: വെള്ളം – 1 കപ്പ് ഉപ്പ് – പാകത്തിന് വറുത്ത അരിപ്പൊടി – 3 [...]
↧