ഡല്‍ഹിയില്‍ കൂട്ട ബലാത്സംഗത്തിനിരയായി സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ മരണത്തിനു കീഴടങ്ങിയ പെണ്‍കുട്ടിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് കേരളത്തില്‍ നിന്ന് ഏതാനും സഹോദരിമാര്‍ എഴുതുന്നു. ഒടുവില്‍ അതു സംഭവിച്ചു. വീരഹൃദയത്തിന്റെ മിടിപ്പു നിലച്ചിരിക്കുന്നു. പതിവില്‍നിന്നു വ്യത്യസ്തമായി ‘എനിക്കിനിയും ജീവിക്കണ’മെന്നു നീ അമ്മയോടു പറഞ്ഞ വാക്കുകള്‍, മരണത്തോട് അസാധാരണമാംവിധം പൊരുതിനിന്ന നിന്റെ ചെറുത്തുനില്പുകള്‍… ഒക്കെ ഓരോ നാല്പതു സെക്കന്റിലും ഒരു പെണ്‍കുട്ടിയെങ്കിലും പീഡിപ്പിക്കപ്പെടുന്ന ഈ രാജ്യത്തെ പെണ്‍കുട്ടികള്‍ക്കു കരുത്താകട്ടെ. നിന്റെ മുഖമോ പേരോ ഞങ്ങള്‍ക്കറിയില്ല… എങ്കിലും നീയെന്ന പെണ്‍കുട്ടിയെ ഞങ്ങള്‍ക്കറിയാം. [...]
↧