ഇറാഖി തലസ്ഥാനാമായ ബാഗ്ദാദിലെ ഷോപ്പിങ് സെന്ററിലും നിശാക്ലബ്ബിലും കിഴക്കന്‍ പട്ടണമായ മുഖ്ദാദിയയില്‍ കഫേയിലും നടന്ന ഭീകരാക്രമണത്തില്‍ 44 പേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേറ്റു. ഷോപ്പിങ് സെന്ററില്‍ നടന്ന ആക്രമണത്തില്‍ 17 പേരാണ് കൊല്ലപ്പെട്ടത്. അമ്പതോളം പേര്‍ക്ക് പരിക്കേറ്റു. നിരവധിയാളുകളെ അക്രമികള്‍ ബന്ദികളാക്കി. ഇരുപതോളം തോക്കുധാരികളാണ് ഷിയാ ഭൂരിപക്ഷ മേഖലയിലെ അല്‍ ജവഹാര ഷോപ്പിങ് സെന്ററിലേക്ക് തിങ്കളാഴ്ച വൈകിട്ട് കടന്നുകയറിയത്. പുറത്ത് കാര്‍ബോംബ് സ്‌ഫോടനം നടത്തിയശേഷമായിരുന്നു ആക്രമണം. സ്ഥലം വളഞ്ഞ സുരക്ഷാസേന ഏറ്റുമുട്ടലില്‍ അക്രമികളെ വധിച്ചു. ബന്ദികളെ മോചിപ്പിക്കുകയും […]
The post ബാഗ്ദാദില്‍ ഭീകരാക്രമണം; 44 പേര്‍ കൊല്ലപ്പെട്ടു appeared first on DC Books.