ദൈവവിശ്വാസത്തിനൊപ്പം തന്നെ പഴക്കമുള്ളതാണ് സാത്താനിലുള്ള ഭക്തിയും. ദൈവത്തിനെ നിഷേധിച്ചുകൊണ്ട് സാത്താന്റെ വരുതിയില്‍ നിന്നാല്‍ എല്ലാവിധ ഐശ്വര്യങ്ങളും സാത്താന്‍ വിശ്വാസിക്ക് ലഭിക്കുമെന്നും എന്നാല്‍ അതിന് വലിയ വില നല്‍കേണ്ടിവരുമെന്നതുമാണ് സാത്താന്‍ ആരാധനയുടെ രത്‌നച്ചുരുക്കം. ഈ സിദ്ധാന്തത്തെ ആസ്പദമാക്കി നിരവധി ലോകക്ലാസിക്കുകള്‍ പിറന്നിട്ടുണ്ട്. സാഹിത്യമായും സിനിമയായും… ചാവുനിലം എന്ന നോവലിലൂടെ മലയാള നോവല്‍ സാഹിത്യചരിത്രത്തില്‍ വ്യത്യസ്തത കൊണ്ട് ഇടംപിടിച്ച പി.എഫ്.മാത്യൂസ് 24 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്കുശേഷം എഴുതിയ നോവല്‍ ഇരുട്ടില്‍ ഒരു പുണ്യാളനും പറയുന്നത് ദൈവവും പിശാചുമായുള്ള പോരാട്ടത്തിന്റെ കഥയാണ്. […]
The post പുണ്യപാപങ്ങളുടെ സംഘട്ടനവുമായി ഇരുട്ടില്‍ ഒരു പുണ്യാളന്‍ appeared first on DC Books.