കോഴിക്കോട്ട് നടക്കുന്ന സാഹിത്യത്തിന്റെ ഉത്സവത്തില്‍ തായമ്പകയുടെ മേളപ്പെരുക്കമൊരുക്കാന്‍ കേരളത്തിലെ പ്രശസ്ത വാദ്യകലാകാരനായ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി എത്തും. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ഫെബ്രുവരി 5ന് നടക്കുന്ന ത്രിബിള്‍ തായമ്പക വാദ്യത്തിനായാണ് തായമ്പകയിലും ചെണ്ടമേളങ്ങളിലും പഞ്ചവാദ്യത്തിലും അതീവനിപുണനായ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി എത്തുന്നത്. അദ്ദേഹത്തോടൊപ്പം മകന്‍ ശ്രീകാന്ത് വടേക്കര മാരാത്തും ശ്രീരാജ് വടേക്കര മാരാത്തും പങ്കെടുക്കും. കേരളത്തിലെ പ്രശസ്ത വാദ്യകലാകാരനയ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരിലാണ് ജനിച്ചത്. സോപാനസംഗീതത്തിന്റെയും ക്ഷേത്രാരാധനകളുടെയും അന്തരീക്ഷത്തിലാണ് മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി വളര്‍ന്നത്. അദ്ദേഹത്തിന്റെ പൂര്‍വികന്മാര്‍ […]
The post തായമ്പക വിദ്വാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കും appeared first on DC Books.