ഇന്ത്യയുടെ ഗതിനിര്‍ണയ ഉപഗ്രഹശ്രേണിയിലെ അഞ്ചാമത്തെ ഉപഗ്രഹമായ ഐആര്‍എന്‍എസ്എസ്-1 ഇ വിക്ഷേപിച്ചു. പിഎസ്എല്‍വി സി-31 റോക്കറ്റ് ഉപയോഗിച്ച് ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്‌പേസ് സെന്ററില്‍നിന്ന് രാവിലെ 9.31നായിരുന്നു വിക്ഷേപണം. ജിപിഎസിനു ബദലായി ഇന്ത്യയുടെ സ്വന്തം മേഖലാ ഗതിനിര്‍ണയ സംവിധാനശ്രേണിക്കായുള്ള ഉപഗ്രഹമാണ് ഐആര്‍എന്‍എസ്എസ് (ഇന്ത്യന്‍ റീജ്യണല്‍ നാവിഗേഷന്‍ സാറ്റ്‌ലെറ്റ് സിസ്റ്റം). ഐആര്‍എന്‍എസ്-1 എ,ബി,സി, ഡി ഉപഗ്രഹങ്ങള്‍ ഇതിനകം വിക്ഷേപിച്ചിരുന്നു. ഈ ശ്രേണിയില്‍ ഏഴ് ഉപഗ്രഹങ്ങളാണുള്ളത്. ഈ വര്‍ഷം പകുതിയോടെ തദ്ദേശീയമായ ഗതിനിര്‍ണയ സംവിധാനം നിലവില്‍വരുമെന്ന് ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ അറിയിച്ചു. വിക്ഷേപണവാഹനമായ പിഎസ്എല്‍വി […]
The post ഇന്ത്യയുടെ ഗതിനിര്‍ണയ ഉപഗ്രഹം വിക്ഷേപിച്ചു appeared first on DC Books.