മണ്ണിനടിയിലുള്ളത് ഇരുട്ടിന്റെ ഒരു മായാലോകമാണ്. അവിടെ അനേകം സൂക്ഷ്മജീവികളുണ്ട്. അവര്‍ ഇര തേടുകയും ഇലകള്‍ വിശാലമായ പാടങ്ങളാക്കി കൃഷി ചെയ്യുകയും ഒക്കെ ചെയ്യുന്നു. മണ്‍തരികള്‍ക്കിടയില്‍ സൂപ്പര്‍ഹൈവേകള്‍ ഉണ്ടാക്കിയിരിക്കുന്നു. ആരെയും അമ്പരപ്പിക്കുന്ന മിമിക്രി വീരന്മാര്‍ അവരുടെ കലാപരിപാടികള്‍ അവതരിപ്പിച്ചു കൊണ്ടിരിക്കുന്നു… തിന്നും തിന്നപ്പെട്ടും മത്സരിച്ചും സഹകരിച്ചും ജീവിക്കുന്ന അനേകം ജീവികളുടെ മായികലോകമാണ് മണ്ണ്. ആ മണ്ണ് രൂപം കൊള്ളുന്നതും, അതിന് രൂപമാറ്റമുണ്ടാകുന്നതുമൊക്കെ രസകരമായി കുട്ടികളുടെ ഭാഷയില്‍ വിശദീകരിക്കുന്ന കൃതിയാണ് മണ്ണും മനുഷ്യനും. ഒപ്പം മണ്ണിലൂടെ ശാസ്ത്രബോധം പകരുന്ന രസകരമായ […]
The post മണ്ണിനെ സ്‌നേഹിച്ച് മനുഷ്യനെ സ്‌നേഹിക്കാം appeared first on DC Books.