പ്രതികാര ദാഹവുമായി എത്തിയ നാഗവല്ലിയില്‍നിന്ന് ഗംഗയെ മോചിപ്പിച്ച് നകുലന്റെ പഴയ ഗംഗയെ അയാള്‍ക്ക് മടക്കിക്കൊടുത്ത ഡോക്ടര്‍ സണ്ണി പുനര്‍ജ്ജനിക്കുന്നു. ആരും സഞ്ചരിച്ചിട്ടില്ലാത്ത മനശാസ്ത്ര പാതകളിലൂടെ വീണ്ടും ഒരു ഭ്രാന്തനെപ്പോലെ സഞ്ചരിക്കാന്‍… മണിച്ചിത്രത്താഴ് എന്ന ഫാസില്‍ ചിത്രത്തിലെ അരക്കിറുക്കന്‍ ഡോക്ടര്‍ സണ്ണി വീണ്ടും വരുന്നു. നര്‍മ്മ മധുരമായ പ്രകടനത്തിലൂടെ മലയാളികളെ മുഴുവന്‍ കൈയിലെടുത്ത മോഹന്‍ലാല്‍ കഥാപാത്രത്തെ വീണ്ടും അഭ്രപാളികളില്‍ പുനര്‍ജ്ജനിപ്പിക്കുന്നത് പ്രിയദര്‍ശനാണ്. ജൂലൈയില്‍ തുടങ്ങുന്ന പ്രിയദര്‍ശന്റെ സിനിമയില്‍ മോഹന്‍ലാല്‍ മണിച്ചിത്രത്താഴിലെ ഡോ.സണ്ണിയെന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് എന്ന് ലാലും പ്രിയനും [...]
The post മണിച്ചിത്രത്താഴിലെ ഡോക്ടര്‍ സണ്ണി വീണ്ടും വരുന്നു appeared first on DC Books.