ഇരുപത്തൊന്നാം നൂറ്റാണ്ടിലും ജീവിക്കുന്ന രാവണനായി മമ്മൂട്ടി വരുന്നു. ബ്യാരി ഭാഷയിലെ ആദ്യചിത്രമായ ബ്യാരിയിലൂടെ ദേശീയ അവാര്‍ഡ് നേടിയ സുവീരനാണ് മമ്മൂട്ടിയെ രാവണനാക്കാനൊരുങ്ങുന്നത്. എന്‍ എസ് മാധവന്റെ മണ്ഡോദരി എന്ന ചെറുകഥയെ ആസ്പദമാക്കി സംവിധാനം ചെയ്യുന്ന അതേ പേരുള്ള ചിത്രത്തിലാണ് രാക്ഷസരാജാവിന്റെ വേഷത്തില്‍ മമ്മൂട്ടിയുടെ പകര്‍ന്നാട്ടം. രാമായണ കഥയിലെന്ന പോലെ സുന്ദരിയായ ഒരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന ഗുസ്തിക്കാരനാണ് മണ്ഡോദരിയിലെ പ്രധാന കഥാപാത്രം. ആധുനിക കാലത്തെ പശ്ചാത്തലമാക്കി രാമായണം പുനര്‍ വായിക്കുകയാണ് മണ്ഡോദരിയിലൂടെ എന്‍ എസ് മാധവന്‍ ചെയ്തത്. ഗോവയിലായിരിക്കും [...]
The post ആധുനിക കാലത്തെ രാവണനായി മമ്മൂട്ടി appeared first on DC Books.