പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍റെ പേഴ്‌സണല്‍ സ്റ്റാഫിലെ മൂന്നു വിശ്വസ്തരെ പാര്‍ട്ടിക്കു പുറത്താക്കാന്‍ സി പി എം തീരുമാനിച്ചു. വി എസ് കൂടി പങ്കെടുത്ത സംസ്ഥാന കമ്മിറ്റിയോഗം ഇതു സംബന്ധിച്ച സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിര്‍ദേശം അംഗീകരിച്ചു. വി എസിന്‍റെ പ്രസ് സെക്രട്ടറിയും സി പി എം കന്റോണ്‍മെന്റ് ഹൗസ് ബ്രാഞ്ച് സെക്രട്ടറിയുമായ കെ ബാലകൃഷ്ണന്‍, അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയും പുലാമന്തോള്‍ ബ്രാഞ്ച് അംഗവുമായ വി കെ ശശിധരന്‍, പേഴ്‌സണല്‍ അസിസ്റ്റന്റും പാലക്കാട് കല്‍മണ്ഡപം ബ്രാഞ്ച് അംഗവുമായ എ [...]
↧