ബലാത്സംഗക്കേസുകളിലെ പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കാന്‍ ഭരണമുന്നണിയിലെ പ്രധാന കക്ഷിയായ കോണ്‍ഗ്രസ് നിര്‍ദേശം മുന്നോട്ടുവെക്കും. നിയമ പരിഷ്‌കരണത്തിന് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതിന്റെ മുന്നോടിയായാണ് കോണ്‍ഗ്രസ് കരട്ബില്‍ തയ്യാറാക്കുന്നത്. ബലാത്സംഗക്കേസില്‍ പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിന് ക്രിമിനല്‍ ചട്ടം ഭേദഗതി ചെയ്യുന്നതിനെക്കുറിച്ച് ശുപാര്‍ശ നല്‍കാന്‍ നിയോഗിച്ച ജസ്റ്റിസ് ജെ എസ് വര്‍മ കമ്മീഷന്‍ മുമ്പാകെ പാര്‍ട്ടിയുടെ അഭിപ്രായങ്ങള്‍ കോണ്‍ഗ്രസ് സമര്‍പ്പിക്കും. കമ്മീഷന്റെ ശുപാര്‍ശകള്‍ ലഭിച്ചാലുടന്‍ കേന്ദ്രം നിയമഭേദഗതി കൊണ്ടുവരുമെന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ്സിന്റെ നിര്‍ദേശങ്ങള്‍ക്ക് കൂടുതല്‍ പ്രസക്തിയുണ്ട്. ബലാത്സംഗക്കുറ്റം ചെയ്യുന്നവരെ രാസവസ്തു [...]
↧