ജന്മം കൊണ്ട് ജര്‍മനെങ്കിലും മലയാള ഭാഷ വളരാനും ഇന്നത്തെ നിലയിലെത്താനും മുഖ്യപങ്കുവഹിച്ചവരില്‍ ഒരാളായിരുന്നു റെവറന്റ് ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട്. കര്‍മ്മം കൊണ്ട് ഉത്തമ വൈദികനായിരുന്നെങ്കിലും ഭാഷാ പാണ്ഡിത്യത്തിന്റെ പേരിലാണ് അദ്ദേഹം ചരിത്രത്തില്‍ അവിസ്മരണീയനായത്. ഏപ്രില്‍ 25ന് കേരളത്തിനും മലയാള ഭാഷയ്ക്കും ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ ജര്‍മന്‍ ഭാഷാ പണ്ഡിതനായിരുന്ന ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ നൂറ്റി ഇരുപതാം ചരമദിനമാണ്. ജര്‍മ്മനിയിലെ സ്റ്റുട്ഗാര്‍ട്ടിലെ അദ്ധ്യാപകനും വ്യവസായിയും ആയിരുന്ന ലുഡ്‌വിഗ് ഗുണ്ടര്‍ട്ടിന്റെയും ക്രിസ്റ്റ്യാനെ എന്‍സ്‌ലിന്റെയും മൂന്നാമത്തെ മകനായി 1814 ഫെബ്രുവരി നാലിനായിരുന്നു ഹെര്‍മന്‍ [...]
The post മലയാളത്തിനുവേണ്ടി ജനിച്ച ജര്‍മന്‍ appeared first on DC Books.