ജര്‍മ്മന്‍ സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ പോര്‍ഷെ ഒരു മാറ്റത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. ചരിത്രത്തിലാദ്യമായി ഒരു വനിതാ കായിക താരത്തെ പോര്‍ഷെ ബ്രാന്‍ഡ് അംബാസഡറായി തിരഞ്ഞെടുത്തു. ഈ നറുക്കു വീണതാകട്ടെ ടെന്നീസിലെ റഷ്യന്‍ സുന്ദരി മരിയ ഷറപ്പോവയ്ക്കും. അടുത്ത മൂന്നു വര്‍ഷത്തേക്ക് കമ്പനിയുടെ ആഗോളതലത്തിലെ ബ്രാന്‍ഡ് അംബാസഡറായിട്ടാണു പോര്‍ഷെ ടെന്നീസിലെ രണ്ടാം റാങ്കുകാരിയായ ഷറപ്പോവയെ നിയോഗിച്ചിരിക്കുന്നത്. കരുത്തും കുതിപ്പും ഒന്നിക്കുന്ന സ്‌പോര്‍ട്‌സ് കാറുകളുടെ ബ്രാന്‍ഡ് അംബാസഡറായി പുരുഷ കായിക താരങ്ങളെ തിരഞ്ഞെടുക്കുന്ന പതിവ് ഇതോടെ പോര്‍ഷെ തിരുത്തിക്കുറിച്ചിരിക്കുകയാണ്. രാജ്യാന്തര ബ്രാന്‍ഡുകളായ [...]
The post ഷറപ്പോവ ഇനി പോര്‍ഷെയ്‌ക്കൊപ്പം appeared first on DC Books.