ഇന്ത്യന്‍ ഗണിതശാസ്ത്ര പ്രതിഭ ശ്രീനിവാസ രാമാനുജന്‍ മരണത്തിനു തൊട്ടുമുമ്പ് രൂപംകൊടുത്ത നിഗൂഢ സിദ്ധാന്തങ്ങള്‍ നൂറു ശതമാനം ശരിയായിരുന്നെന്ന് കാലം തെളിയിച്ചു. തമോഗര്‍ത്തങ്ങളെക്കുറിച്ചുള്ള പഠനത്തില്‍ ഈ സിദ്ധാന്തങ്ങള്‍ വളരെയധികം പ്രയോജനപ്പെടുമെന്ന് ഗവേഷകര്‍ കണ്ടെത്തിയതായി യു എസ്സിലെ എമറി സര്‍വകലാശാലയിലെ ഗവേഷകന്‍ കെന്‍ ഓനോയെ ഉദ്ധരിച്ച് ബ്രിട്ടീഷ് പത്രം ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഔപചാരിക വിദ്യാഭ്യാസം പോലുമില്ലാതെ വിശ്വപ്രസിദ്ധ ഗണിതശാസ്ത്രജ്ഞനായിത്തീര്‍ന്ന ശ്രീനിവാസ രാമാനുജന്‍ തമിഴ്‌നാട്ടിലെ കുംഭകോണം സ്വദേശിയായിരുന്നു. 1920ല്‍ മരണക്കിടക്കയില്‍നിന്ന് തന്റെ ഗുരുവും ബ്രിട്ടീഷ് ഗണിതജ്ഞനുമായ ജി എച്ച് [...]
↧