ഡല്‍ഹിയില്‍ ബസില്‍ കൂട്ട ബലാത്സംഗത്തിനിരയായി ഒടുവില്‍ സിംഗപ്പൂരിലെ ആശുപത്രിയില്‍ കൊഴിഞ്ഞ പനിനീര്‍പൂവിന് ഇന്ത്യന്‍ സൈനികരുടെ കണ്ണീര്‍ സമര്‍പ്പണം. പെണ്‍കുട്ടിയോടുള്ള ആദരസൂചകമായി പുതുവര്‍ഷാഘോഷങ്ങള്‍ ഉപേക്ഷിക്കാന്‍ വിവിധ സൈനിക വിഭാഗങ്ങള്‍ തീരുമാനിച്ചു. ആഘോഷങ്ങള്‍ ഒഴിവാക്കാന്‍ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സൈനിക ഘടകങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി. രാജ്യത്തിന് മാനക്കേടുണ്ടാക്കിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പുതുവര്‍ഷാഘോഷം ഒഴിവാക്കാന്‍ ഡെല്‍ഹിയിലെ വിവിധ സംഘടനകളും ഹോട്ടലുകളും ക്ലബുകളും തീരുമാനിച്ചിട്ടുണ്ട്. Summary in English: No New Year Celebration for Indian Army [...]
↧