‘മേടമാസത്തിലെ സ്വര്‍ണനിറമുള്ള സായംസന്ധ്യ. ഓലത്തുഞ്ചാണികള്‍ വഴി കനകരശ്മികള്‍ നൂര്‍ന്നിറങ്ങി. ഇളംകാറ്റത്ത് താഴത്തെ ഭൂമിയില്‍ നിഴലുകള്‍ ഊഞ്ഞാലാടി. പുറവേലിമേല്‍ കോളാമ്പിപ്പൂക്കള്‍ നിന്നു കുണുങ്ങി. രാജപ്പന്റെ മുഖത്തു നിഴലുകളും വെളിച്ചങ്ങളും തലോടി ക്കൊണ്ടിരുന്നു. അകലെയെവിടെയോ ഓലേഞ്ഞാലിപ്പക്ഷികള്‍ പ്രണയകലഹത്തിലേര്‍പ്പെട്ടിരുന്നു. ‘ ജനപ്രിയ സാഹിത്യത്തിന് പുതിയ നിര്‍വചനം നല്‍കിയ മുട്ടത്തുവര്‍ക്കിയുടെ ഫിഡില്‍ എന്ന നോവല്‍ ആരംഭിക്കുന്നത് ഇങ്ങനെയാണ്. സംഗീതത്തിന്റെ പൊന്നലയില്‍ നീന്തിത്തുടിച്ച കമിതാക്കളുടെ കഥയാണ് ഫിഡില്‍ പങ്കുവയ്ക്കുന്നത്. പ്രണയിച്ചവരുടേയും പ്രണയിക്കുന്നവരുടേയും പൊള്ളുന്ന ഹൃദയത്തുടിപ്പുകള്‍ ഉള്‍ക്കൊള്ളുന്ന ഫിഡിലിന്റെ ആദ്യ ഡി.സി ബുക്‌സ് പതിപ്പ് പുറത്തിറങ്ങി. [...]
The post സംഗീതത്തില്‍ നീന്തിത്തുടിച്ച കമിതാക്കളുടെ കഥപറയുന്ന ഫിഡില്‍ appeared first on DC Books.