തെക്കന്‍ ഡല്‍ഹിയിലെ ബദല്‍പൂരില്‍ പൊതു ടോയ്‌ലറ്റിനുളളില്‍ ആറുവയസുകാരിയെ പീഡിപ്പിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടിയെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയ പെണ്‍കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ കഴുത്തിലും ശരീരത്തിലും മൂര്‍ച്ചയുള്ള ആയുദ്ധംകൊണ്ട് വരഞ്ഞിരുന്നു. കൊലപാതകത്തിനുളള ശ്രമമാണിതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പൊതുടോയ്‌ലറ്റിന്റെ നടത്തിപ്പുകാരനെയും മറ്റൊരാളെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. Summary in English: 6-year-old girl raped in [...]
The post ഡല്‍ഹില്‍ പൊതു ടോയ്‌ലറ്റിനുളളില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടു appeared first on DC Books.