വര്‍ഷങ്ങള്‍ക്കുശേഷം നൂറിലധികം സിനിമകള്‍ പുറത്തിറങ്ങിയ വര്‍ഷമായിരുന്നു 2012. സിനിമാക്കാലത്തിലേക്ക് ഒരു തിരനോട്ടം.. സഞ്ജീവ് എസ് പിള്ള എഴുതുന്നു ഓരോ വര്‍ഷവും അവസാനിക്കുമ്പോള്‍ തല പെരുപ്പിക്കുന്ന നഷ്ടങ്ങളുടെ കണക്കാവും മലയാളസിനിമയ്ക്ക് പറയാനുണ്ടാവുക.. ഏതായാലും 2012 വ്യത്യസ്തമായി.. കഴിഞ്ഞ 20 വര്‍ഷത്തെ കണക്കെടുത്താല്‍ ഏറ്റവുമധികം സിനിമകള്‍ പുറത്തുവന്നത് ഈ വര്‍ഷമായിരുന്നു. പതിനൊന്ന് ഡബ്ബിംഗ് സിനിമമകളടക്കം 140 സിനിമകള്‍ പുറത്തിറങ്ങി. വിനീത് ശ്രീനിവാസന്റെ തട്ടത്തിന്‍ മറയത്ത്, സുഗീതിന്റെ ഓര്‍ഡിനറി, ജോസ് തോമസ്സിന്റെ മായാമോഹിനി എന്നീ സിനിമകള്‍ സൂപ്പര്‍ വിജയങ്ങള്‍ നേടിയപ്പോള്‍ അറുപതോളം [...]
↧












