മലയാളിക്ക് പാട്ടെന്നാല്‍ സിനിമാപ്പാട്ടു തന്നെയെന്ന് തെളിയിക്കുന്ന ഒരു വര്‍ഷം കൂടി കടന്നുപോയിരിക്കുന്നു. കഴിഞ്ഞ മുന്നൂറ്ററുപത്തഞ്ചു ദിവസവും ഹിറ്റ്ചാര്‍ട്ടില്‍ ഇടം പിടിച്ചത് സിനിമാപാട്ടുകള്‍ തന്നെ. ഇടയ്ക്ക് ചില തമിഴ്, ഹിന്ദി സിനിമാ ഗാനങ്ങളും കേരളക്കരയില്‍ മുഴങ്ങിയെങ്കിലും മലയാള സിനിമയിലും ഹിറ്റുകള്‍ക്ക് യാതൊരു പഞ്ഞവുമില്ലായിരുന്നു. ഓണം, ശബരിമല സീസണുകളില്‍ ശ്രദ്ധേയങ്ങളായ ഭക്തിഗാനങ്ങളും ഉണ്ടാവാത്ത സാഹചര്യത്തില്‍ സംഗീതവിപണി നിയന്ത്രിച്ചത് സിനിമാഗാനങ്ങള്‍ തന്നെ. ജനുവരി റിലീസ് ചിത്രങ്ങളില്‍ സ്പാനിഷ് മസാലയിലെ ഗാനങ്ങളാണ് ശ്രദ്ധേയമായത്. അതില്‍ തന്നെ ആരെഴുതിയാവോ എന്ന ഗാനം സൂപ്പര്‍ഹിറ്റായി. വിദ്യാസാഗര്‍ [...]
↧