സിവില്‍ സര്‍വ്വീസിനൊപ്പം സിനിമയിലും വ്യക്തിമുദ്ര പതിപ്പിച്ച മലയാറ്റൂര്‍ രാമകൃഷ്ണന്റെയും കെ.ജയകുമാറിന്റെയും പിന്‍ഗാമികളാകാന്‍ ഒരുങ്ങുകയാണ് എന്‍ പ്രശാന്ത് ഐ.എ.എസും കെ അമ്പാടി ഐ.എ.എസ്സും. ആക്‌ഷേപഹാസ്യത്തിന്റെ ചൂരുള്ള തിരക്കഥയുമാണ് സിനിമാ രംഗത്തേക്കുള്ള ഇരുവരുടെയും പ്രവേശം. വി.കെ.പ്രകാശ് സംവിധാനം ചെയ്ത് ഇന്ദ്രജിത്ത് നായകനാകുന്ന ചിത്രത്തിന്റെ പേര് അ.കു.പു കോംപ്ലക്‌സ് എന്നാണ്. അസൂയ, കുശുമ്പ്, പുച്ഛം എന്നീ ദുര്‍ഗുണങ്ങളുടെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്താണ് അ.കു.പു കോംപ്ലക്‌സ് എന്ന വിചിത്രമായ പേര് ചിത്രത്തിനിട്ടതെന്ന് തിരക്കഥാകൃത്തുക്കള്‍ പറയുന്നു. മലയാളികളുടെ മുഖമുദ്ര എന്ന് വിശേഷിപ്പിക്കാവുന്ന ഈ മൂന്നു വികാരങ്ങളില്‍ [...]
The post ഐ.എ.എസ്സുകാരുടെ തിരക്കഥയില്‍ വി.കെ.പ്രകാശിന്റെ അ.കു.പു കോംപ്ലക്‌സ് appeared first on DC Books.