അള്‍ത്താരയുടെ ഇടതുവശത്ത് കറുത്ത മെഴുകുതിരിയും വലതുവശത്ത് വെളുത്ത മെഴുകുതിരിയും കൊളുത്തപ്പെട്ടു. തുടര്‍ന്ന് ഹാളിലുടനീളം നിലത്തു പതിപ്പിച്ചിരുന്ന കറുത്ത മെഴുകുതിരികള്‍ തെളിഞ്ഞു. ഞാന്‍ ഒമ്പതു തവണ ഉറക്കെ മണിമുഴക്കി. ആ ശബ്ദത്തില്‍ അന്തരീക്ഷം വിമലമായി. സാത്താന്‍ ജയിക്കട്ടെ… ഞാന്‍ ഉറക്കെ പറഞ്ഞു. സദസ്സ് ഒറ്റ നാവായി അതേറ്റു പറഞ്ഞു: സാത്താന്‍ ജയിക്കട്ടെ. ചേങ്കിലകള്‍ ശബ്ദിച്ചു. ഞാന്‍ വീണ്ടും ഉറക്കെപ്പറഞ്ഞു: ഷെം ഹാ മെഫോറാഷ് വിശ്വാസികള്‍ ആവേശത്തോടെ അതേറ്റുചൊല്ലി. വീണ്ടും ചേങ്കിലകള്‍ ശബ്ദിച്ചു. ലിവ്യാതന്റെ പുസ്തകം തുറന്നുവെച്ച് ഞാന്‍ ഉച്ചത്തില്‍ [...]
The post വിവാദങ്ങളുയര്‍ത്തി തമോവേദം appeared first on DC Books.