ഒറ്റ വെട്ടിനു കഴിയുമായിരുന്നല്ലോ. ടി.പി. ചന്ദ്രശേഖരന്‍ . പിന്നെന്തിനായിരുന്നു ഇത്രയേറെ? ടി.പി. ചന്ദ്രശേഖരന്റെ വധം കഴിഞ്ഞ് ഒരു വര്‍ഷമാവുമ്പോഴും മലയാളികള്‍ ആ ഞെട്ടലില്‍നിന്ന് മോചിതരായിട്ടില്ല. കേരള ജനതയെ ഇത്രയേറെ വിഹ്വലരാക്കിയ രാഷ്ട്രീയക്കൊലപാതകം അതിനുമുമ്പോ ശേഷമോ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവാതിരിക്കട്ടെ എന്നാഗ്രഹിച്ചുകൊണ്ട് മലയാളത്തിലെ ശ്രദ്ധേയ കവികള്‍ ഒത്തുചേര്‍ന്ന പുസ്തകമാണ് വെട്ടുവഴിക്കവിതകള്‍. ടി.പി.വധത്തിന്റെ അലയൊലികള്‍ നിരവധി പുസ്തകങ്ങള്‍ക്ക് വിഷയമായിട്ടുണ്ടെങ്കിലും വെട്ടുവഴിക്കവിതകള്‍ അവയില്‍നിന്ന് വേറിട്ടു നില്‍ക്കുന്നു. കെ. ജി. ശങ്കരപ്പിള്ള, സച്ചിദാനന്ദന്‍, വിജയലക്ഷ്മി, ചെമ്മനം ചാക്കോ, എന്‍. പ്രഭാകരന്‍ തുടങ്ങിയ മുതിര്‍ന്നകവികളും [...]
The post കറുത്ത ദിനങ്ങളാവര്‍ത്തിക്കാതിരിക്കാന്‍ ഒരു കറുത്ത പുസ്തകം appeared first on DC Books.