ആഘോഷങ്ങളും നിറപ്പകിട്ടുകളും ലഹരികളുമില്ലാതെ തലസ്ഥാന നഗരി പുതുവര്‍ഷത്തെ വരവേറ്റു. കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയോടുള്ള ആദരസൂചകമായി ആഘോഷങ്ങള്‍ ഒഴിവാക്കാന്‍ സംഘടനകള്‍ നില്‍കിയ ആഹ്വാനം ഡല്‍ഹി നിവാസികള്‍ ഉള്‍ക്കൊണ്ടപ്പോള്‍ സമൂഹപ്രാര്‍ത്ഥനകളും മെഴുകുതിരികളുമായി നഗരം 2013ലേക്ക് ചുവടു വെച്ചു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ആത്മശാന്തിക്കായി മെഴുകുതിരികള്‍ കത്തിച്ചും പ്രാര്‍ഥിച്ചും നൂറുകണക്കിനുപേര്‍ ജന്തര്‍ മന്ദറില്‍ ഒത്തുകൂടി. കേസിലെ കുറ്റവാളികള്‍ക്ക് വധശിക്ഷ തന്നെ നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. അതേസമയം കൂട്ടമാനഭംഗക്കേസിലെ പ്രധാന പ്രതി റാം സിങ്ങിന്റെ വീട്ടില്‍ ബോംബു വയ്ക്കാന്‍ ശ്രമിച്ച മൂന്നു യുവാക്കളില്‍ ഒരാളെ [...]
↧