രക്തദാഹിയും പൈശാചിക സ്വാഭാവിയുമായ ഡ്രാക്കുളയെക്കുറിച്ചാണ് നാം കേട്ടിരിക്കുന്നത്. ഇതുവരെ വായിച്ച പുസ്തകങ്ങളും കണ്ട സിനിമകളും ഡ്രാക്കുളയുടെ ഭീകരമുഖം മാത്രമാണ് വര്‍ണിച്ചത്. പേര് കേള്‍ക്കുമ്പോള്‍ തന്നെ ഉള്ളില്‍ ഭയം ഉണര്‍ത്തുന്ന ഡ്രാക്കുളയ്ക്കും ഒരു മനുഷ്യമുഖമില്ലേ? ചരിത്രത്തില്‍ അദ്ദേഹത്തിനൊരു സ്ഥാനമില്ലേ? ഉണ്ടെന്നാണ് മാധ്യമപ്രവര്‍ത്തകനും ചലച്ചിത്രകാരനുമായ രൂപേഷ് പോള്‍ പറയുന്നത്. ചരിത്രത്തില്‍ മറവിയുടെ താളുകളില്‍ രേഖപ്പെടുത്തപ്പെട്ട ഡ്രാക്കുളയുടെ ജീവിതം ഒരു പുനര്‍വായനയ്ക്ക് വിധേയമാക്കുകയാണ് സെന്റ് ഡ്രാക്കുള എന്ന നോവലിലൂടെ രൂപേഷ് പോള്‍. ഒട്ടോമാന്‍ തുര്‍ക്കികള്‍ക്കെതിരെയുള്ള കുരിശുയുദ്ധത്തെ നയിച്ചതിലൂടെ വിശുദ്ധനായിത്തീരുന്ന വ്‌ലാദ് ഡ്രാക്കുളയെ [...]
The post ചരിത്ര പുരുഷനായ ഡ്രാക്കുള appeared first on DC Books.