റെയില്‍വേയില്‍ സ്ഥാനക്കയറ്റത്തിന് അനന്തരവന്‍ കൈക്കൂലി വാങ്ങി എന്ന ആരോണത്തെത്തുടര്‍ന്ന് തുടര്‍ന്ന് രാജിവയ്ക്കാന്‍ തയ്യാറാണെന്ന് കേന്ദ്ര റെയില്‍വേമന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ . പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ്ങിനെ കണ്ടാണ് താന്‍ രാജി വയ്ക്കാന്‍ തയ്യാറാണെന്ന് ബന്‍സല്‍ അറിയിച്ചത്. എന്നാല്‍ ബന്‍സലിന്റെ രാജി പ്രധാന മന്ത്രി സ്വീകരിച്ചില്ല. മെയ് 3ന് കൈക്കൂലി വാങ്ങിയതിന് ബന്‍സലിന്റെ അനന്തരവന്‍ വിജയ് സിംഗ്ലയെ സി.ബി.ഐ. അറസ്റ്റ് ചെയ്തതോടെയാണ് ബന്‍സല്‍ കുടുക്കിലായത്. 90 ലക്ഷം രൂപയുമായി മുംബൈയില്‍ റെയില്‍വേ ബോര്‍ഡ് മെമ്പര്‍ അറസ്റ്റിലായതിന് പിന്നാലെയാണ് വിജയ് സിംഗ്ല പിടിയിലായത്. [...]
The post പവന്‍കുമാര്‍ ബന്‍സല്‍ രാജി സന്നദ്ധത അറിയിച്ചു appeared first on DC Books.