വിവാഹം കഴിക്കുന്നതും കുട്ടികളെ പ്രസവിക്കുന്നതുമാണ് മഹാകാര്യമെന്ന് ആധുനിക ഇന്ത്യന്‍ സ്ത്രീകള്‍ വിശ്വസിക്കുന്നില്ലെന്ന് മീനാക്ഷി റെഡ്ഡി മാധവന്‍ . എങ്കിലും ഇന്ത്യന്‍ സമൂഹം ഇപ്പോഴും പാരമ്പര്യങ്ങളില്‍ മുറുകെപ്പിടിക്കുകയാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. മീനാക്ഷി റെഡ്ഡി മാധവന്റെ മൂന്നാമത്തെ നോവല്‍ കോള്‍ഡ് ഫീറ്റിന്റെ വിജയം ആഘോഷിക്കാന്‍ പെന്‍ഗ്വിനും ഡി സി ബുക്‌സും കൊച്ചിയില്‍ ഒരുക്കിയ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മീനാക്ഷി. കേരളത്തോട് തനിക്ക് പ്രത്യേക സ്‌നേഹമുണ്ടെന്ന് മീനാക്ഷി പറഞ്ഞു. അധികം വൈകാതെ തന്നില്‍നിന്ന് ഒരു കഥേതര രചന പ്രതീക്ഷിക്കാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. [...]
The post വിവാഹവും പ്രസവവും മഹാകാര്യമായി ഇന്ത്യന്‍ സ്ത്രീ കരുതുന്നില്ല: മീനാക്ഷി appeared first on DC Books.