Quantcast
Channel: DC Books
Viewing all articles
Browse latest Browse all 30956

ദശോപനിഷത്ത് ശ്രുതിപ്രിയഭാഷാഭാഷ്യം

$
0
0
ഭാരതീയ സംസ്‌കാരത്തിന്റെ ചിരന്തനമായ ഈടുവയ്പ്പുകളായി വിശേഷിപ്പിക്കുന്നവയാണ് വേദോപനിഷത്തുകളും പുരാണേതിഹാസങ്ങളും. മനുഷ്യചിന്തയുടെ ഹിമാലയമെന്നു വിഖ്യാതമായിട്ടുള്ള ഉപനിഷദ്ദര്‍ശനങ്ങള്‍ ജീവിതത്തിന്റെ ആധ്യാത്മികവും ഭൗതികവും ദാര്‍ശനികവുമായ തലങ്ങളെ സ്പര്‍ശിക്കുന്നവയും സാര്‍ത്ഥകമായൊരു മനുഷ്യജീവിതത്തിനുതകുന്ന മൂല്യങ്ങളും നിയമങ്ങളും ലളിതമായി ദൃഷ്ടാന്തസഹിതം വ്യാഖ്യാനിക്കുന്നവയുമാണ്. പ്രാചീനതകൊണ്ടും പ്രാമാണികതകൊണ്ടും പ്രധാനപ്പെട്ട പത്ത് ഉപനിഷത്തുകള്‍ക്കാണ് ഈ ഗ്രന്ഥത്തില്‍ ഭാഷ്യം തയ്യാറാക്കിയിരിക്കുന്നത്. വൈദികസാഹിത്യത്തില്‍ അദ്വിതീയമായ പാണ്ഡിത്യംകൊണ്ടും അമ്പതില്‍പ്പരം രചനകളിലൂടെയും അനന്യമായ സ്ഥാനം വഹിക്കുന്ന നരേന്ദ്രഭൂഷണ്‍ന്റെ ഏറ്റവും പ്രധാനപ്പെട്ട രചനയുമാണ് ദശോപനിഷത്ത് ശ്രുതിപ്രിയഭാഷാഭാഷ്യം. വിസ്മയകരമാംവിധം ആകാരവൈപുല്യവും ആശയപുഷ്‌കലവുമായ ഈശാവാസ്യം, കേനം, കഠം, പ്രശ്‌നം, മുണ്ഡകം, [...]

Viewing all articles
Browse latest Browse all 30956

Latest Images

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>