കിടക്കാന്‍ അടച്ചുറപ്പുള്ള ഒരു കൂര. ആര്‍ത്തവവേദനകളില്‍ നീറുമ്പോള്‍ പരിഹസിക്കാന്‍ കഴിയാതെ ജീവിക്കാന്‍ ഒരു വീട്. ഏതൊരാളുടെതുപോലെതന്നെയാണ് രാജുവിന്റെ മോഹങ്ങളും. പക്ഷേ, രാജുവിന് ഇതെല്ലാം പൊതു സമൂഹം നിഷേധിക്കുകയാണ്. കാരണം അവന്‍ ഗര്‍ഭപാത്രം പേറുന്ന പുരുഷനാണ്. അതുകൊണ്ടുതന്നെ പൊതുസമൂഹം സഹജീവിയിയെ സംരക്ഷിക്കാനുള്ള സാമൂഹികമായ ഉത്തരവാദിത്വത്തില്‍നിന്ന് പിന്‍മടങ്ങിയിരിക്കുകയാണ്. ഗര്‍ഭപാത്രത്താല്‍ ജനിച്ചതുകൊണ്ടുമാത്രം ഈ മണ്ണില്‍ ജീവിക്കാന്‍ ഒരാള്‍ക്ക് അവകാശമില്ലാതാവുമോ? ആണിനും പെണ്ണിനും മാത്രമേ പൊതുസമൂഹത്തില്‍ സ്ഥാനമുള്ളൂവെന്ന ധാരണ ആഴത്തില്‍ വേരോടിയ സമൂഹത്തില്‍ ആണായും പെണ്ണായും ഒരാള്‍ ജീവിക്കുന്നതെങ്ങിനെ? സമൂഹം എങ്ങനെയാണ് അയാളെ [...]
↧