കൂടംകുളം ആണവനിലം പ്രവര്‍ത്തിപ്പിക്കാന്‍ സുപ്രീംകോടതിയുടെ പച്ചക്കൊടി. രാജ്യത്തിന്റെ വളര്‍ച്ചയില്‍ ആണവോര്‍ജത്തിന്റെ അവഗണിക്കാനാവാത്തതാണന്ന് നിരീക്ഷിച്ച കോടതി സുരക്ഷാമാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കണം നിലയം പ്രവര്‍ത്തിക്കേണ്ടതെന്നും നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ കെ.എസ്. രാധാകൃഷ്ണന്‍ , ദീപക് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചിന്റെ ഉത്തരവ്. കൂടംകുളം ആണവനിലയത്തിന്റെ പ്രവര്‍ത്തനം തുടങ്ങുന്നത് തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് വിധി. കേസില്‍ മൂന്നുമാസമായി തുടര്‍ച്ചയായി വാദം നടന്നുവരികയായിരുന്നു. വിദഗ്ധസമിതിയുടെ നിര്‍ദേശം അനുസരിച്ചുള്ള സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ നിലയം പ്രവര്‍ത്തിപ്പിക്കരുതെന്നാവശ്യപ്പെട്ട് ആണവവിരുദ്ധ പ്രവര്‍ത്തകരാണ് ഹര്‍ജി നല്‍കിയത്. ആണവമാലിന്യം നീക്കംചെയ്യല്‍ , പാരിസ്ഥിതിക പ്രത്യാഘാതം, സമീപവാസികളുടെ [...]
The post കൂടംകുളത്തിന് സുപ്രീം കോടതിയുടെ അനുമതി appeared first on DC Books.