ഗുണഭോക്താവിന് നേരിട്ട് ആനുകൂല്യം ലഭ്യമാക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ സ്വന്തം പണം സ്വന്തം കയ്യില്‍ പദ്ധതിക്ക് പുതുവര്‍ഷദിനത്തില്‍ തുടക്കം. രാജ്യത്തെ 20 ജില്ലകളില്‍ ഏഴ് പദ്ധതികള്‍ പ്രകാരം നല്‍കാനുള്ള തുക നേരിട്ട് അവരവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ ലഭ്യമാക്കിക്കൊണ്ടാണ് ഇതിന് തുടക്കമിടുന്നത്. പദ്ധതി കേരളത്തിലെ പത്തനംതിട്ട, വയനാട് ജില്ലകളിലും ആരംഭിക്കും. ഇപ്പോള്‍ ഏഴ് ആനുകൂല്യങ്ങളാണ് നേരിട്ട് വിതരണം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. പട്ടികജാതിവര്‍ഗ വിദ്യാര്‍ഥികള്‍ക്കുള്ള പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പുകള്‍, പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള പ്രീമെട്രിക് സ്‌കോളര്‍ഷിപ്പുകള്‍, മറ്റു പിന്നാക്കസമുദായ വിദ്യാര്‍ഥികള്‍ക്കുള്ള പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പുകള്‍, [...]
↧