നൂറുകൂട്ടം സൗന്ദര്യപ്രശ്‌നങ്ങളില്പെട്ട് വലയുന്നവരാണ് നമ്മള്‍ മലയാളികള്‍. അമിതവണ്ണം, കഷണ്ടി, കറുപ്പുനിറം, പാണ്ഡ്, ചൊറി, ചിരങ്ങ്, പുഴുക്കടി തുടങ്ങി എന്തും നമുക്ക് അപകര്‍ഷതാബോധമുളവാക്കുന്ന സംഗതികളാണ്. ഈ മനസിനെ ചൂഷണം ചെയ്തു കൊഴുക്കുന്ന ഒരു മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നുവെന്നും ഏത് ജീവിതാവസ്ഥയിലും വിജയം നേടാന്‍ കഴിയുമെന്നും ഉള്ള സന്ദേശം മുമ്പോട്ടുവെക്കുന്ന ചിത്രമാണ് ആഷിക് അബു ഒരുക്കിയ ഡാ തടിയാ. അതുകൊണ്ടുതന്നെ പച്ചത്തെറിയും അവിഹിത ബന്ധങ്ങളും മുഖമുദ്രയാക്കിയ ചില ന്യൂജനറേഷന്‍ സിനിമകളില്‍ നിന്നും ഉയര്‍ന്ന് ഈ ചിത്രം സ്വന്തമായ സ്ഥാനം നേടുന്നു. [...]
↧