ഉമേഷ് ബാബു കെ.സിയുടെ ഭയങ്ങള്‍ എന്ന കവിതാസമാഹാരം ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചു. രാഷ്ട്രീയ വിവാദങ്ങള്‍ സൃഷ്ടിച്ച ഭയങ്ങള്‍ എന്ന കവിതയെക്കുറിച്ച് രചയിതാവ് ഉമേഷ് ബാബു എഴുതുന്നു കുറ്റകൃത്യമായി മുദ്രയടിക്കപ്പെട്ട രാഷ്ട്രീയ കവിതകളുടെ പേരില്‍ ലോകം കവികളോടു ചോരകൊണ്ട് കണക്കുതീര്‍ത്തത് ചരിത്രപരമായി രേഖപ്പെടുത്താറില്ല. അടിയന്തരാവസ്ഥയ്‌ക്കെതിരായ പോരാട്ടത്തെക്കുറിച്ചു പറയുന്ന മാന്യന്മാരൊന്നും രാഷ്ട്രീയ കവിതയുടെ പേരില്‍ ജയിലിലടയ്ക്കപ്പെട്ട മലയാള കവി എം. കൃഷ്ണന്‍കുട്ടിയെപ്പറ്റി മിണ്ടാറില്ല. അമേരിക്കന്‍ ജനാധിപത്യത്തെക്കുറിച്ചു വാചാലരാകുന്നവര്‍ ലാങ്സ്റ്റണ്‍ഹ്യൂസിനെപ്പോലുള്ള രാഷ്ട്രീയകവികള്‍ മക്കാര്‍ത്തിയിസത്തിനെതിരേ നടത്തിയ ത്യാഗപൂര്‍ണ്ണമായ സമരങ്ങളെക്കുറിച്ച് ഓര്‍ക്കാനിഷ്ടപ്പെടാറില്ലെന്നതു പോലുള്ള [...]
The post കൊല്ലപ്പെടാന്‍ നിന്നുകൊടുത്ത കവി appeared first on DC Books.