മലയാള സിനിമയിലെ സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ഫെഫ്കയുടെ പ്രസിഡന്റായി സംവിധായകന്‍ സിബി മലയിലിനേയും ജനറല്‍ സെക്രട്ടറിയായി തിരക്കഥാകൃത്തും സംവിധായകനുമായ ബി.ഉണ്ണികൃഷ്ണനെയും വീണ്ടും തിരഞ്ഞെടുത്തു. കൊച്ചിയില്‍ നടന്ന സംഘടനയുടെ വാര്‍ഷിക യോഗത്തിലായിരുന്നു ഈ തീരുമാനം. ഒറ്റക്കെട്ടായി സംഘടനയെ മുമ്പോട്ടുകൊണ്ടുപോകുന്ന ഇരുവര്‍ക്കും ലഭിച്ച അംഗീകാരമാണ് സ്ഥാനം തുടരാനുള്ള തീരുമാനമെന്ന് വിലയിരുത്തപ്പെടുന്നു. സംഘടനയുടെ വര്‍ക്കിംഗ് സെക്രട്ടറിയായി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരോമ മോഹനേയും ട്രഷററായി സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ സൂര്യാ പീറ്ററിനെയും യോഗം തിരഞ്ഞെടുത്തു.
The post സിബി മലയിലും ബി.ഉണ്ണികൃഷ്ണനും വീണ്ടും ഫെഫ്ക ഭാരവാഹികള്‍ appeared first on DC Books.