വിലാസിനിയുടെ പേരില്‍ കേരള സാഹിത്യ അക്കാദമി ഏര്‍പ്പെടുത്തിയ എന്‍ഡോവ്‌മെന്റ് അവാര്‍ഡിന് പുസ്തകങ്ങള്‍ ക്ഷണിച്ചു. നോവല്‍ , നോവലിസ്റ്റ്, നോവല്‍ എന്ന സാഹിത്യരൂപം എന്നിവയില്‍ ഏതെങ്കിലും ഒന്നിനെക്കുറിച്ച് മലയാളത്തില്‍ എഴുതിയിട്ടുള്ള പഠനങ്ങളാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. 2009 മുതല്‍ 2011 വരെ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച കൃതികള്‍ക്ക് അവാര്‍ഡിന് അപേക്ഷിക്കാം. അമ്പതിനായിരം രൂപയാണ് പുരസ്‌കാരത്തുക. പുസ്തകങ്ങളുടെ മൂന്ന് പ്രതികള്‍ ജൂണ്‍ പതിനഞ്ചിനകം സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, തൃശൂര്‍ 20 എന്ന വിലാസത്തില്‍ അയയ്ക്കണം.
The post വിലാസിനി പുരസ്‌കാരത്തിന് പുസ്തകങ്ങള്‍ ക്ഷണിച്ചു appeared first on DC Books.