2012ലെ മെഗാഹിറ്റ് സിനിമ മായാമോഹിനിയുടെ ശില്പികള്‍ വീണ്ടും ഒരുമിക്കുന്നു. സംവിധായകന്‍ ജോസ് തോമസ്, തിരക്കഥാകൃത്തുക്കളായ സിബി കെ തോമസ്, ഉദയകൃഷ്ണ എന്നിവര്‍ ദിലീപിന്റെ ഓണച്ചിത്രം തയ്യാറാക്കാന്‍ ഒരുങ്ങുകയാണ്. മായാമോഹിനിയില്‍ രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ബാബുരാജ്, നെടുമുടി വേണു എന്നിവര്‍ക്കൊപ്പം പേരിടാത്ത പുതിയ സിനിമയില്‍ ലാലും ജോയ് മാത്യുവും മുഖ്യവേഷങ്ങളില്‍ എത്തും. നായികയാരാണെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. നെയ്ത്തു സമുദായത്തില്‍ നിന്നുള്ള ഒരു യുവാവിനെയാണ് ചിത്രത്തില്‍ ദിലീപ് അവതരിപ്പിക്കുന്നത്. വിവാഹ സാരികള്‍ നെയ്യുന്ന കുലത്തൊഴിലില്‍ തൃപ്തിയാവാത്ത നായകന്‍ എത്രയും [...]
The post ദിലീപിന്റെ ഓണച്ചിത്രത്തിനായി വീണ്ടും മായാമോഹിനി ടീം appeared first on DC Books.