കര്‍ണ്ണാടകയില്‍ നിലവിലെ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ മുഖ്യമന്ത്രിയാകും. എ.കെ ആന്റണി എം.എല്‍ എമാരുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. പ്രഖ്യാപനം മെയ് 10ന് വൈകിട്ടോടെ ഉണ്ടാകും. സിദ്ധരാമയ്യ, കേന്ദ്രമന്ത്രിമാരായ മല്ലികാര്‍ജുന ഖാര്‍ഗെ, വീരപ്പമൊയ്‌ലി എന്നിവരെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഹണിച്ചിരുന്നത്. എന്നാല്‍ ഏറ്റവും സാധ്യത കല്‍പ്പിച്ചിരുന്നത് നിലവില്‍ പ്രതിപക്ഷ നേതാവായ സിദ്ധരാമയ്യയ്ക്കു തന്നെയാണ്. തിരഞ്ഞെടുപ്പിനു മുന്‍പ് കെ.പി.സി.സി. പ്രസിഡന്റ് ജി. പരമേശ്വരയുടെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നുവെങ്കിലും കൊരട്ടിഗരെയിലുണ്ടായ കനത്ത പരാജയം അദ്ദേഹത്തിന്റെസാധ്യതകളെ ഇല്ലാതാക്കി. പ്രതിപക്ഷ നേതാവ്, [...]
The post കര്‍ണ്ണാടകയില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയാകും appeared first on DC Books.