വിവാദങ്ങള്‍ക്കൊടുവില്‍ റെയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സലും നിയമമന്ത്രി അശ്വനി കുമാറും രാജിവച്ചു. റെയില്‍വേ ബോര്‍ഡില്‍ നിയമനത്തിന് അനന്തരവന്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം ആരംഭിച്ചതോടെയാണ് ബന്‍സലിന്റെ രാജി. കല്‍ക്കരിപ്പാടം അഴിമതിയെക്കുറിച്ചുള്ള സിബിഐ അന്വേഷണ റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തിയതിന്റെയും തുടര്‍ന്നുണ്ടായ സുപ്രീം കോടതി പരാമര്‍ശത്തിന്റെയും പശ്ചാത്തലത്തിലാണ് അശ്വിനി കുമാര്‍ രാജി വച്ചത്. കോണ്‍ഗ്രസ് ഉന്നത നേതൃത്വമായിരുന്നു ഇരുവരുടെയും രാജിയെന്ന തീരുമാനം എടുത്തത്. ഇരു മന്ത്രിമാരുടേയും രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ശക്തമായ പ്രതിഷേധം നടത്തിവരികയായിരുന്നു. ഒരേ സമയത്താണ് അശ്വനി കുമാറിനും ബന്‍സലിനുമെതിരെ [...]
The post ബന്‍സലും അശ്വനി കുമാറും രാജിവച്ചു appeared first on DC Books.