മലയാളത്തിലെ ആധുനിക കവിതയില്‍ ഉണ്ടെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയാഥര്‍ത്ഥ്യങ്ങളെയും പ്രകൃതി ചൂഷണത്തെയും സാധാരണക്കാരന്റെ ജീവിതത്തെയും തുറന്നു കാണിക്കുന്ന ഒരു കൂട്ടം കവിതകളുടെ സമാഹാരമാണ് സെബാസ്റ്റ്യന്റെ ചൂളപ്പൊതികള്‍ . ഓരോമിടിപ്പിലും ജീവിതത്തിന്റെ താളം തൊട്ടറിയുന്ന കവിതകളാണ് ഈ സമാഹാരത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഡി.സി ബുക്‌സ് പുറത്തിറക്കിയിരിക്കുന്ന പുസ്തകത്തില്‍ സെബാസ്റ്റ്യന്റെ മുപ്പത്തിരണ്ടോളം കവിതകള്‍ സമാഹരിച്ചിരിക്കുന്നു. ചൂളപ്പൊതികള്‍ , മിനുക്കല്‍ , പ്രളയം, മാത്തമാറ്റിക്‌സ്, പതിതാളം, പത്രിക, പൂട്ട്, മലയാളം, സൂത്രപ്പണി, ചംക്രമണം മരണപ്പാച്ചില്‍, ഉള്ളിടത്ത് തുടങ്ങിയവയാണ് പുസ്തകത്തിലെ പ്രധാന കവിതകള്‍ . പ്രസിദ്ധ സാഹിത്യകാരന്‍ [...]
The post ജീവിതത്തിന്റെ താളം തൊട്ടറിയുന്ന കവിതകള്‍ appeared first on DC Books.