ഇവര്‍ വിവാഹിതരായാല്‍ എന്ന ചിത്രത്തില്‍ ആരംഭിച്ച് ഹാപ്പി ഹസ്ബന്‍ഡ്‌സ് വഴി ഫോര്‍ ഫ്രണ്ട്‌സിലും കുഞ്ഞളിയനിലും ഒടുവില്‍ ഹസ്ബന്‍ഡ്‌സ് ഇന്‍ ഗോവയിലും എത്തിനില്‍ക്കുന്ന സജി സുരേന്ദ്രന്‍ , കൃഷ്ണാ പൂജപ്പുര, ജയസൂര്യ സഖ്യം വഴിപിരിയുകയാണ്. പാര്‍ട്ട്ണര്‍ എന്ന ചിത്രം അനൗണ്‍സ് ചെയ്തിരുന്നെങ്കിലും ജയസൂര്യ അതില്‍നിന്ന് പിന്മാറി എന്നാണിപ്പോള്‍ അറിയുന്നത്. ജയസൂര്യയില്ലാതെ ആറാം സിനിമയെടുക്കാന്‍ ഒരുങ്ങുകയാണ് സജി. പാര്‍ട്ട്ണറുടെ കഥകേട്ട് അഭിനയിക്കാന്‍ ഡേറ്റ് നല്‍കിയ ജയസൂര്യ കൃഷ്ണാ പൂജപ്പുര എഴുതിയ തിരക്കഥയില്‍ അസംതൃപ്തി പ്രകടിപ്പിച്ച് പിന്മാറിയതായാണ് വിവരം. തല്‍ക്കാലം പാര്‍ട്ട്ണര്‍ [...]
The post സജി സുരേന്ദ്രന്‍ ചിത്രത്തില്‍നിന്ന് ജയസൂര്യ പിന്മാറി appeared first on DC Books.